ഉദ്ദ്യാനങ്ങൾ :ശ്രദ്ധിക്കാനേറെ

വീട് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ലാന്‍ഡ്‌സ്‌കേപ്പിന്റെ ഘടന സംബന്ധിച്ച തീരുമാനവും മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പോടു കൂടിയ ഒരു വീട് ആരാണ് ഇഷ്ടപ്പെടാത്തത്?

വീടിനോട് ചേര്‍ന്നുള്ള ലാന്‍ഡ്‌സ്‌കേപ്പിങ് ഗതകാലത്തിന്റെ ഗ്രാമീണഭംഗി ഓര്‍മിപ്പിക്കുന്നതോടൊപ്പം മനോഹരമായ ഭൂപ്രകൃതിയുടെ പ്രതീതിയും സൃഷ്ടിക്കുന്നു. പൊതുസ്ഥലങ്ങളുടെയും വാണിജ്യകേന്ദ്രങ്ങളുടെയും ലാന്‍ഡ്‌സ്‌കേപ്പ് രൂപകല്‍പനയില്‍ നിന്നും വളരെ വ്യത്യസ്തമാണ് വീടുകളുടെ ലാന്‍ഡ്‌സ്‌കേപ്പ് രൂപകല്‍പന. ഒരു വീടിന്റെ ലാന്‍ഡ്‌സ്‌കേപ്പിങ് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് ഏതാണ്ട് പൂര്‍ണ്ണമായും വീട്ടിലെ താമസക്കാര്‍ തന്നെയാണ്. രൂപകല്പന ചെയ്‌തെടുത്ത സ്ഥലം ഉപയോഗപ്രദമാകുകയും സന്തോഷം പ്രദാനം ചെയ്യുകയും ചെയ്യണമെങ്കില്‍ സ്ഥലത്തിന്റെ ഭൂമിശാസ്ത്രഘടന പഠിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ ലാന്‍ഡ്‌സ്‌കേപ്പ് രൂപകല്‍പന നടത്തുന്നത് ശാസ്ത്രീയമായിത്തന്നെ വേണം. പൊതുവില്‍ പറയുമ്പോള്‍ വീടുകളുടെ ലാന്‍ഡ്‌സ്‌കേപ്പില്‍ വിരികല്ലുകള്‍, ഫൗണ്ടനുകള്‍, ഗസേബു പോലുള്ള ഗാര്‍ഡന്‍ നിര്‍മിതികള്‍, ചെടികള്‍ തുടങ്ങിയവയാണ് ഉണ്ടാകാറ്. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. ചിലര്‍ക്ക് വീടിന്റെ ലിവിങ് ഏരിയയുടെ തുടര്‍ച്ചയായിത്തന്നെ ലാന്‍ഡ്‌സ്‌കേപ്പ് നിര്‍മിക്കാന്‍ ആയിരിക്കും താത്പര്യം. എന്നാല്‍ മറ്റു ചിലര്‍ക്ക് വീടിന്റെ മോടി കൂട്ടാന്‍ വേണ്ടി മാത്രമായുള്ള ലാന്‍ഡ്‌സ്‌കേപ്പ് ആയിരിക്കും വേണ്ടത്. അതുകൊണ്ട് വീട് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ലാന്‍ഡ്‌സ്‌കേപ്പിന്റെ ഘടന സംബന്ധിച്ച തീരുമാനവും. വീട്ടുകാരുടെ താത്പര്യത്തിനനുസരിച്ച് കോണ്‍ക്രീറ്റ്, ട്രീറ്റഡ് വുഡ്, പ്രകൃതിദത്ത കല്ലുകള്‍ എന്നിവ ലാന്‍ഡ്‌സ്‌കേപ്പില്‍ ഉപയോഗിച്ച് വരുന്നുണ്ട്. ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമായി നിര്‍മിക്കുന്ന വാട്ടര്‍ ബോഡികളും ഫൗണ്ടന്‍ പോലുള്ള മറ്റു നിര്‍മിതികളും വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കും. ഗസേബുകളും പര്‍ഗോളകളും ഗാര്‍ഡനില്‍ ഉപയോഗിക്കുന്നരീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനുപുറമെ വിശ്രമിക്കുന്നതിന് ആവശ്യമായ സൗകര്യവും കൂടി ഉദ്യാനത്തില്‍ ഒരുക്കുന്നത് ഇവയാണ്. ചെടികളും മരങ്ങളുമാണ് ഏതൊരു ലാന്‍ഡ്‌സ്‌കേപ്പിനും ഏറ്റവും അത്യാവശ്യമായ ഘടകം. ഇന്ന് ഗാര്‍ഡനിലേക്ക് തിരഞ്ഞെടുക്കാന്‍ ചെടികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഇഷ്ടപ്പെട്ട കുറേ ചെടികള്‍ ഇട കലര്‍ത്തി നടുന്നതല്ല ലാന്‍ഡ്‌സ്‌കേപ്പ മ ിങ്ങിന്റെ രീതി. നല്ല ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈനിന്റെ ഭാഗമാകുമ്പോള്‍ സ്വകാര്യത ഉണ്ടാക്കുക, തണല്‍ നല്‍കുക തുടങ്ങിയ ധര്‍മങ്ങളും ചെടികള്‍ക്കുണ്ടാകും. ഫലവൃക്ഷങ്ങളും ലാന്‍ഡ്‌സ്‌കേപ്പില്‍ നടാം. ചെടി നടുന്ന ഘട്ടത്തില്‍ തന്നെ അത് എത്രത്തോളം വളരുമെന്നതിനെപ്പറ്റി ബോധ്യം വേണം. അല്ലെങ്കില്‍ ഭാവിയില്‍ അത് വെട്ടിയൊരുക്കുന്നതിനും മറ്റും പണം ചെലവിടേണ്ടി വരും. ജലത്തിന്റെ ലഭ്യത കുറയുകയും ജീവിതം തിരക്കുപിടിച്ചതുമായതോടെ ജലം ലാഭിക്കുന്നതും മെയിന്റനന്‍സ് കുറഞ്ഞതുമായ ലാന്‍ഡ്‌സ്‌കേപ്പുകളോട് ആഭിമുഖ്യമുണ്ടായിട്ടുണ്ട്. ലാന്‍ഡ്‌സ്‌കേപ്പിങിന്റെ ഭാഗമായുള്ള മഴവെള്ളസംഭരണവും ഇന്ന് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മനോഹരമായ ഒരു ലാന്‍ഡ്‌സ്‌കേപ്പ് നിങ്ങള്‍ക്ക് മികച്ചൊരു ഔട്ട്‌ഡോര്‍ സ്‌പേസ് ആയിരിക്കും സമ്മാനിക്കുക. ടെറസ് ലാന്‍ഡ്‌സ്‌കേപ്പിങ്, കോര്‍ട്ടയാര്‍ഡ് ലാന്‍ഡ്‌സ്‌കേപ്പിങ്, വെര്‍ട്ടിക്കല്‍ ലാന്‍ഡ്‌സ്‌കേപ്പിങ്, നേറ്റീവ് ലാന്‍ഡ്‌സ്‌കേപ്പിങ്, എഡിബിള്‍ ലാന്‍ഡ്‌സ്‌കേപ്പിങ് തുടങ്ങി നിരവധി തരം ലാന്‍ഡ്‌സ്‌കേപ്പിങ് രീതികള്‍ നിലവിലുണ്ടെങ്കിലും എങ്ങനെ പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലാന്‍ഡ്‌സ്‌കേപ്പിന്റെ സൗന്ദര്യവും. നന്നായി ഡിസൈന്‍ ചെയ്ത് നിര്‍മിച്ച് പരിപാലിച്ച് പോരുന്ന ലാന്‍ഡ്‌സ്‌കേപ്പിന് 15 വര്‍ഷം വരെ ആയുസ്സുണ്ടാകും. കടപ്പാട് : Designer+Builder

Leave a Reply

Your email address will not be published. Required fields are marked *

fifteen + four =

error: Content is protected !!