പ്ലോട്ട് വാങ്ങുമ്പോൾ ശ്രദ്ധിക്കണേ !!

മനുഷ്യൻറെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ട ഒന്നാണ് വീട്. വീട് വെക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെ കയ്യിലും ചിലപ്പോൾ സ്വന്തമായിട്ട് പറമ്പ് അല്ലെങ്കിൽ സ്ഥലം ഉണ്ടായിക്കൊള്ളണമെന്നില്ല മിക്കവാറും ആൾക്കാരും പ്ലോട്ട് പണം കൊടുത്തു വാങ്ങിയതിനുശേഷമാണ് വീട് വയ്ക്കാൻ ആരംഭിക്കുന്നത് സ്ഥലം വാങ്ങുന്നതിന് മുൻപരിചയമില്ലാത്ത ആളുകൾ ബ്രോക്കർമാരുടെ നല്ല വാക്കുകൾ കൊണ്ട് ചിലപ്പോൾ  അക്കിടി കൾ പറ്റാറുണ്ട്. എന്നാൽ ഒരു പ്ലോട്ട് വാങ്ങുന്നതിന് മുൻപ്  ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഇത്തരം അക്കിടികളിൽ നിന്നും ഒഴിവാക്കാം വാങ്ങുന്നതിനുമുമ്പ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പ്രതിപാദിക്കുന്നത്

നഗരങ്ങളിൽ പണിയെടുക്കുന്ന ആളുകളാണ് കൂടുതലും ഉണ്ടാവുക അതുകൊണ്ടുതന്നെ നഗരത്തിൽ ഒരു പ്ലോട്ട് വാങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുക എന്നാൽ ഏറ്റവും അനുയോജ്യം നഗരത്തോട് ചേർന്നുള്ള  പ്രാന്തപ്രദേശങ്ങളിൽ വീടുവയ്ക്കാനുള്ള പ്ലോട്ട് വാങ്ങുന്നതാണ്. കാരണം ശബ്ദമലിനീകരണം വായുമലിനീകരണവും നഗരത്തിനുള്ളിലെ അപേക്ഷിച്ച് നഗരത്തിന് പുറത്ത് കുറവായിരിക്കും.നഗരത്തിനുള്ളിലുള്ള പ്ലോട്ടിനെ അപേക്ഷിച് പ്രാന്തപ്രദേശങ്ങളിലുള്ള പ്ലോട്ട് വിലയും കുറവായിരിക്കും മാത്രവുമല്ല നഗരത്തിലേക്ക് എളുപ്പം എത്തിച്ചേരാനും സാധിക്കും

പ്ലോട്ടിലേക്ക് എത്തിച്ചേരുന്ന വഴിയാണ് നമ്മൾ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം പൊതുനിരത്തിൽ നോട് ചേർന്ന് അല്ലാത്ത പ്ളോട്ടിലേക്കുള്ള വഴി ആധാരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് വരുത്തേണ്ടതുണ്ട് മാത്രവുമല്ല അത്യാവശ്യം വീതിയുള്ള ഒരു ചെറിയ മിനിലോറി പോകുന്ന വഴിയാണെങ്കിൽ അതാണ് ഏറ്റവും നല്ലത്. പ്ലോട്ടിലേക്ക്  മെറ്റീരിയലുകൾ എളുപ്പം എത്തുന്നത് നിങ്ങളുടെ നിർമ്മാണ ചെലവ് കുറയ്ക്കാൻ സഹായിക്കും

മറ്റൊരു ശ്രദ്ധിക്കേണ്ട ഒരു കാര്യം വെള്ളത്തിൻറെ ലഭ്യതയാണ് വേനൽക്കാലത്ത് ആ പ്രദേശത്ത് എത്രത്തോളം വെള്ളം ലഭിക്കുന്നു എന്ന ആ ആ പരിസര പ്രദേശത്തു നിന്ന് നമ്മളറിഞ്ഞു വയ്ക്കുക്കുന്നത് വളരെ നല്ലതാണ് പിന്നീട് അതൊരു ബുദ്ധിമുട്ടാകാതിരിക്കണമെങ്കിൽ ആദ്യമേതന്നെ ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്

പിന്നീട് നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മൾ വാങ്ങാനുദ്ദേശിക്കുന്ന പറമ്പ് ഈ അടുത്ത കാലത്ത് മണ്ണിട്ടു നികത്തിയത് ആണോ എന്നതാണ് മണ്ണിട്ട് നികത്തിയ പറമ്പുകളിൽ വീടുവയ്ക്കുമ്പോൾ ചെലവ് അല്പം കൂടും കാരണം വീടിന് തറ നിർമാണത്തിന് വേണ്ടിയിട്ട് ആഴത്തിൽ കുഴി എടുക്കേണ്ടിവരും ഇത് നിങ്ങളുടെ വീട് വയ്ക്കാനുള്ള ചിലവ് വല്ലാതെ കൂട്ടും .

അടുത്തതായി നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആധാരത്തിൽ പ്ലോട്ടിന്റെ തരം ചിലപ്പോൾ പറമ്പ് അല്ലെങ്കിൽ തോട്ടം എന്നായിരിക്കും   രേഖപ്പെടുത്തിയിട്ടുണ്ടാകുക ഈ കാര്യം വില്ലേജ് ഓഫീസിൽ പോയിട്ട് ശരിയാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ചില സമയങ്ങളിൽ ആധാരത്തിൽ തോട്ടവും വില്ലേജ് ഓഫീസിൽ നിലവും രേഖപെടുത്തിയിട്ടുണ്ടാവും. വില്ലജ് ഓഫീസിൽ നിങ്ങളുടെ പ്ലോട്ട് ഏതു തരത്തിലാണോ ആ തരം രേഖപ്പെടുത്തി മാത്രമേ നിങ്ങൾക്ക് കൈവശം ലഭിക്കുകയുള്ളൂ നിലം രേഖപ്പെടുത്തിയാൽ ഇന്നത്തെ സാഹചര്യത്തിൽ വീട് നിർമാണത്തിനുള്ള പെര്മിറ്റി കിട്ടുക അസാധ്യമാണ് മാത്രവുമല്ല ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നിലം ആണെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ആ സ്ഥലത്ത് വീട് വെക്കാൻ കഴിയില്ല ഈ ഒരു കാര്യവും നിങ്ങൾ വില്ലേജ് ഓഫീസിൽ നിന്നും ഉറപ്പുവരുത്തേണ്ടതുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

seventeen + eleven =

error: Content is protected !!